സി​നി​മ തീ​യേ​റ്റ​റു​ക​ളി​ല്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

321

ന്യൂ​ഡ​ല്‍​ഹി: സി​നി​മ തീ​യേ​റ്റ​റു​ക​ളി​ല്‍ ദേ​ശീ​യ ഗാ​നം നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റി. സി​നി​മ തീ​യേ​റ്റ​റു​ക​ളി​ല്‍ ദേ​ശീ​യ ഗാ​നം നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ഉ​ട​ന്‍ ന​ട​പ്പാ​ക്കേ​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി. ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​ത​ല ആ​ഭ്യ​ന്ത​ര സ​മി​തി രൂ​പീ​ക​രി​ക്കു​മെന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. വി​ശാ​ല ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മേ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​നാ​കു. ഇ​തി​നാ​യി ആ​റു​മാ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഉ​ട​ന്‍ ഇ​റ​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പറയുന്നു. 2016 ന​വം​ബ​ര്‍ 30ന് ​ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സി​നി​മ തീ​യേ​റ്റ​റു​ക​ളി​ല്‍ ദേ​ശീ​യ ഗാ​നം നി​ര്‍​ബ​ന്ധ​മാ​ക്കു​ക​യും ദേ​ശീ​യ ഗാ​നം വ​യ്ക്കു​ന്ന സ​മ​യ​ത്ത് എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ക​യും ചെ​യ്യ​ണം എ​ന്ന് ഉ​ത്ത​ര​വി​ട്ടത്.

NO COMMENTS