ലോൺ ആപ്പുകളിലൂടെ തട്ടിപ്പിനിരയായവരുടെ എണ്ണം 1427 ; ആപ്പുകൾ നീക്കം ചെയ്യാൻ നടപടി

16

ലോൺ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടർന്ന് ഈ വർഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാർ. സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നമ്പർ) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടിയെടുത്തു. ദേശീയതലത്തിൽ രൂപീകരിച്ച പോർട്ടൽ വഴിയാണ് ആപ്പ് സ്റ്റോർ, പ്ലേ സ്റ്റോർ, വെബ് സൈറ്റുകൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചു നടപടിക്കായി പോർട്ടിലേക്ക് കൈമാറും.

2022ൽ 1340 പരാതികളും 2021ൽ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളിൽ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും പരിശോധിച്ചു തുടർനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ലോൺ ആപ്പ് തട്ടിപ്പിന് ഇയായി ദമ്പതികൾ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പോലീസ് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY