കേരളത്തിന് അംഗീകാരം ; ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

469

ന്യൂഡല്‍ഹി : ലോകബാങ്കിന്‍റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടം. നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 സ്കോര്‍ നേടിയാണ് കേരളം നേട്ടം കൈവരിച്ചത്. 62.02-65.21 സ്കോര്‍ നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തും 63.28-63.38 സ്കോര്‍ നേടിയ തമിഴ്നാട് മൂന്നാം സ്ഥാനത്തുമെത്തി. ഉത്തര്‍ പ്രദേശാണ് ആരോഗ്യ രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. സമഗ്ര മികവിനു കേരളം മുന്നില്‍ എത്തിയെങ്കിലും ചില മേഖലകളില്‍ പിന്നിലായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയില്‍ കേരളം മെച്ചപ്പെടാനുണ്ട്. പൊതുവില്‍ 2015നെ അപേക്ഷിച്ച്‌ 2016ല്‍ മൂന്നിലൊന്നു സംസ്ഥാനങ്ങളും ആരോഗ്യമേഖലയില്‍ പിന്നാക്കം പോയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

NO COMMENTS