തിരുവനന്തപുരം : ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ സമരം 774ാം ദിനത്തില്‍ കടക്കുന്നതോടെ കോടതി വിധി ഏറെ നിര്‍ണായകമാകും. അനുകൂല വിധിയുണ്ടായാല്‍ ശ്രീജിത്ത് സമരം അവസാനിപ്പിക്കും. വിധി അനുകൂലമല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ശ്രീജിത്ത് അറിയിച്ചു. കുറ്റാരോപിതരായ പൊലീസുകാര്‍ തങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഹൈകോടതിയില്‍നിന്ന് ഉത്തരവ് സമ്ബാദിച്ചിരുന്നു. ഈ സ്റ്റേ നീക്കണമെന്നും സി.ബി.ഐ അന്വേഷണത്തിനായി ഉത്തരവ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈകോടതിയെ സമീപിച്ചത്. കുറ്റാരോപിതരെ സസ്പെന്‍ഡ് ചെയ്യണമെന്നും ഹര്‍ജിയില്‍ ശ്രീജിത്ത് ആവശ്യമുന്നയിച്ചിട്ടുണ്ട്.