നടി ആക്രമിക്കപ്പെട്ട കേസ് ഈ മാസം 31ന് പരിഗണിക്കും

293

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 31ന് പരിഗണിക്കും. കോടതിയുടെ അന്വേഷണ മേല്‍നോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളിലും തീര്‍പ്പായിട്ടില്ല. ഇതില്‍ തീരുമാനം എടുത്ത ശേഷം കുറ്റപത്രം വിചാരണക്കായി മജിസ്ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്ക് കൈമാറും. പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി 31 വരെ നീട്ടി.

NO COMMENTS