തിരുവനന്തപുരം: ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി അടക്കമുള്ള അവശ്യവസ്തുക്കള്‍ നേരിട്ടു വീട്ടിലെത്തിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. റേഷനു പുറമേ അടിയന്തിര സഹായം എന്ന നിലയിലാണു ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്.
റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നതു കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണു സൂചന.ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. തദ്ദേശ സ്ഥാപനങ്ങള്‍ വഴി അവശ്യവസ്തുക്കള്‍ വീടുകളിലേക്കു നേരിട്ടെത്തിക്കാനാണു തീരുമാനം.