ജില്ലയിലെ അഞ്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു ചെറുവത്തൂര്‍, ചിത്താരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ജില്ലയ്ക്ക് പുതുതായി അനുവദിച്ച പഡ്രെ, തെക്കില്‍, കുഡ്ലു, തുരുത്തി, കാഞ്ഞങ്ങാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തി.സംസ്ഥാനത്തെ 159 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനത്തിന്റെ ഭാഗമായാണ് ഇതും നടത്തിയത്.ഇതിന്റെ ഭാഗമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
2018-19 വര്‍ഷത്തെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ജില്ലക്ക് അനുവദിച്ച, ചെറുവത്തൂര്‍, ചിത്താരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.ഇതിനോടബനുന്ധിച്ച് ജില്ലാതലത്തില്‍ പട്ടയം വിതരണവും നടത്തി. പരിപാടിയുടെ ഭാഗമായി 541 പേര്‍ക്കാണ് ജില്ലയില്‍ പട്ടയം അനുവദിച്ചത്.കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ലാന്റ് ട്രിബ്യൂണല്‍ പട്ടയം ഉള്‍പ്പെടെ 25 പേര്‍ക്ക് പട്ടയം ചടങ്ങില്‍ വിതരണം ചെയ്തു.
പട്ടയം അനുവദിച്ച അവശേഷിക്കുന്ന 516 പേര്‍ക്ക് ഇന്ന്(നവംബര്‍ 05) വൈകീട്ട് അഞ്ചിനകം വില്ലേജ് ഓഫീസര്‍മാര്‍ വീടുകളില്‍ എത്തി വിതരണം ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു.ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ,എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍,എം സി ഖമറുദ്ദീന്‍.സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ ഡി ഒ ഷംഷുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും എ ഡി എം എന്‍ ദേവീദാസ് നന്ദിയും പറഞ്ഞു.
ജില്ലയില്‍ 541 പേര്‍ക്ക് കൂടി പട്ടയം ജില്ലയില്‍ പുതുതായി 541 പേര്‍ക്ക് കൂടി പട്ടയം അനുവദിച്ചു.ഇതില്‍ കാസര്‍കോട് താലൂക്കില്‍ 50 പേര്‍ക്കും ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ 98 പേര്‍ക്കും മഞ്ചേശ്വരം താലൂക്കില്‍ 78 പേര്‍ക്കും വെള്ളരിക്കുണ്ട് താലൂക്കില്‍ 32 പേര്‍ക്കുമാണ് പട്ടയം അനുവദിച്ചത്. 283 പേര്‍ക്ക് ലാന്റ് ട്രിബ്യൂണല്‍ പട്ടയവും അനുവദിച്ചിട്ടുണ്ട്.