തിരുവനന്തപുരം : പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളിപ്പാന്‍കുളം കാര്‍ത്തിക നഗറിൽ വിജയകുമാറിന്റെ മകള്‍ അപർണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിത്.
വൈകുന്നേരം സ്കൂളിൽ നിന്നെത്തിയ അപര്‍ണയെ കാണാതായിരുന്നു. പിന്നീട് 4:30 യോടെ പെൺകുട്ടിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.20 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്ന കിണറാണിത്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ.