വാളയാർ ചെക്പോസ്റ്റ് വഴി കേരളത്തിലെത്തിയത് 1770 പേർ

98

പാലക്കാട് : ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ (മെയ് 17 രാവിലെ ആറു മുതൽ മെയ് 18 നു രാവിലെ 6 വരെ) 1770 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ. എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1088 പുരുഷൻമാരും 461 സ്ത്രീകളും 221 കുട്ടികളുമുൾപ്പെടെയുള്ളവർ 570 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.

440 കാറുകൾ, 94 ഇരുചക്രവാഹനങ്ങൾ, 25 ട്രാവലറുകൾ, 7 മിനി ബസുകൾ, ഒരു ഓട്ടോറിക്ഷ, 2 ആംബുലൻസു കൾ, ഒരു ലോറി എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

NO COMMENTS