തേജസ്വിനി പുഴയില്‍ 2.5 ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

51

കാസർഗോഡ് : പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത്് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ തേജസ്വിനി പുഴയില്‍ 2.5ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പുലിയന്നൂര്‍ കടവില്‍ നടന്ന പരിപാടിയില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കയ്യൂര്‍ -ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള നിര്‍വഹിച്ചു .

ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ പിവി സതീശന്‍, വാര്‍ഡ് മെമ്പര്‍ കെ ഭാസ്‌കരന്‍, പ്രൊജക്റ്റ് കോ-ഒര്‍ഡിനേറ്റര്‍മാരായ ആതിര ഐ പി, സുഷമ, ശ്വേത ദാമോദരന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ എന്‍ എം വിജയന്‍, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

NO COMMENTS