ഒന്‍പതുപേരെ കൊലപ്പെടുത്താന്‍ ആസൂത്രണം തയ്യാറാക്കിയ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ അ​റ​സ്റ്റി​ല്‍

184

ടെല്‍ഹെന്‍സി:ഒന്‍പതുപേരെ കൊലപ്പെടുത്താന്‍ ആസൂത്രണം തയ്യാറാക്കിയ 14 വ​യ​സു​കാ​രാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ല്‍ അ​റ​സ്റ്റി​ല്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അ​വാ​ണ്‍ പാ​ര്‍​ക്ക് മി​ഡി​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കം​പ്യൂ​ട്ട​റി​ലെ ഫോ​ര്‍​ഡ​റു​ക​ള്‍ പ​രി​ശോ​ധി​ച്ച അ​ധ്യാ​പ​ക​യാ​ണ് കൊ​ല​പാ​ത​ക പ​ദ്ധ​തി​യു​ടെ ചു​രു​ള്‍ അ​ഴി​ച്ച​ത്.

പ്രൈ​വ​റ്റ് ഇ​ന്‍​ഫോ, ഡു ​നോ​ട്ട് ഓ​പ്പ​ണ്‍, പ്രോ​ജ​ക്‌ട് 11/9 തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​യി​രു​ന്നു ഫോ​ള്‍​ഡ​റു​ക​ള്‍. എ​ട്ടു പേജുകളില്‍ എ​ഴു​തി​യി​രി​ക്കു​ന്ന കു​റി​പ്പി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി തു​റ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക പ​ദ്ധ​തി മ​ന​സി​ലാ​ക്കു​ന്ന​ത്. തോ​ക്കു​ക​ളെ കു​റി​ച്ചും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ത്തി​ച്ച്‌ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും എ​ഴു​തി​യി​രു​ന്നു. മ​റ്റൊ​രു കു​റി​പ്പി​ല്‍ കൃ​ത്യം ന​ട​ത്തു​മ്ബോ​ള്‍ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നു.

ത​ല​മു​ടി കാ​ണാ​ത്ത വി​ധ​മാ​ക​ണം വ​സ്ത്രം ധ​രി​ക്കേ​ണ്ട​ത് തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ എ​ഴു​തി​യ ഈ ​കു​റി​പ്പു​ക​ളി​ല്‍ കൊ​ല​പ്പെ​ടു​ത്തേ​ണ്ട ആ​ളു​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് എ​ന്‍​ബി​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഫോ​ള്‍​ഡ​റു​ക​ള്‍ പ​രി​ശോ​ധി​ക്ക​വേ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യ​താ​യി ഒ​രു അ​ധ്യാ​പി​ക വെ​ളി​പ്പെ​ടു​ത്തി.

പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ഇ​ത് വെ​റു​മൊ​രു ത​മാ​ശ​യാ​ണെ​ന്ന്(​പ്രാ​ങ്ക്) താ​ന്‍ പ​റ​യു​മെ​ന്നു ഒ​രു പെ​ണ്‍​കു​ട്ടി ശ​ബ്ദം താ​ഴ്ത്തി പ​റ​ഞ്ഞ​ത് കേ​ട്ട​താ​യും അ​ധ്യാ​പി​ക മൊ​ഴി ന​ല്‍​കി.ആ​ളു​ക​ളെ കൊ​ല്ലു​മെ​ന്ന് പ​റ​യു​ന്ന​ത് ത​മാ​ശ​യാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഹൈ​ലാ​ന്‍​ഡ്സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് വ​ക്താ​വ് സ്കോ​ട്ട് ഡ്രെ​സെ​ല്‍ പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ഇ​വ​രേ​യും ഉ​ട​ന്‍ ഇ​വ​രേ​യും വി​ചാ​ര​ണ ചെ​യ്യും. കൊ​ല​പാ​ത​ക ആ​സൂ​ത്ര​ണ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും ഉ​ള്‍​പ്പെ​ടെ ഒ​മ്ബ​തു കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

NO COMMENTS