ട്വന്റി-20 ലോക കപ്പ് ക്രിക്കറ്റ് – പൗരത്വ ഭേദഗതി നിയമത്തി നെതിരേ ഏറ്റവും ശക്തമായ സമരം നടക്കുന്ന സംസ്ഥാനമായ അസമിൽ

170

ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഏറ്റവും ശക്തമായ സമരം നടക്കുന്ന സംസ്ഥാന മാണ് അസമിൽ ട്വന്റി-20 ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇന്ത്യൻ ക്രിക്കറ്റ് ടീം ഞായറാഴ്ച തുടങ്ങുന്നു. പുതുവർഷത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി.

ട്വന്റി 20 ക്രിക്കറ്റ് മത്സരം വൈകീട്ട് ഏഴുമുതൽ ഗുവാഹാട്ടിയിൽ. ഗുവാഹാട്ടിയിലെ ബർസപാര സ്റ്റേഡിയ ത്തിൽ കനത്തസുരക്ഷയിലാണ് മത്സരം നടക്കുക. പരിക്കിലായിരുന്ന ഓപ്പണർ ശിഖർ ധവാനും പേസ് ബൗളർ ജസ്പ്രീത് ബുംറയും ടീമിൽ തിരിച്ചെത്തും.ഓപ്പണർ രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയിട്ടു ണ്ട്. മലയാളി ബാറ്റ്സ്മാൻ സഞ്ജു വി. സാംസൺ ടീമിലുണ്ട്.

അടുത്ത ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയ്ക്ക് വിജയപരമ്പരയോടെ ലോകകപ്പിന് ഒരുങ്ങാനുള്ള അരങ്ങാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പര.

കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് ശിഖർ ധവാനും ജസ്പ്രീത് ബുംറയും അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. അതിനു ശേഷം ചികിത്സയിലായിരുന്നു. ലോകകപ്പ് മുന്നിൽനിൽ ക്കേ, ഇവരുടെ തിരിച്ചുവരവ് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ധവാന്റെ അഭാവത്തിൽ ഓപ്പണറായ ലോകേഷ് രാഹുൽ മികവ് തെളിയി ച്ചതിനാൽ ഇക്കുറി രോഹിതിന്റെ അഭാവത്തിലും രാഹുൽ ഓപ്പൺ ചെയ്യും.

പേസർമാരായ മുഹമ്മദ് ഷമി വിശ്രമത്തിലും ഭുവനേശ്വർ കുമാർ, ദീപക് ചഹാർ എന്നിവർ പരിക്കിലുമാണ്. അതുകൊണ്ട് ശാർദൂൽ ഠാക്കൂർ, നവദീപ് സെയ്നി എന്നിവർക്ക് സാധ്യത തെളിയും. ബംഗ്ലാദേശിനും വെസ്റ്റിൻഡീസിനു മെതിരായ പരമ്പരകളിൽ ടീമിലുണ്ടായിരുന്ന സഞ്ജുവിന് ഒരു മത്സരംപോലും കളിക്കാനായില്ല.

ഇക്കുറിയെങ്കിലും കളിക്കാൻ അവസരം കിട്ടു മെന്ന പ്രതീക്ഷയിലാണ് ആരാധകർ. ട്വന്റി-20 യിൽ ശ്രീലങ്കയ്ക്കെതിരേ കണക്കുകളിൽ ഇന്ത്യ മുന്നിലാണ്. 16 മത്സരങ്ങളിൽ 11-ലും ഇന്ത്യ ജയിച്ചു.

NO COMMENTS