ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഒരു വര്‍ഷം കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നത് 200 ടണ്‍ സ്വര്‍ണം 2 വര്‍ഷം മുന്‍പു വരെ ഇത് 80 ടണ്‍ ആയിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തില്‍ നിന്ന് 12.5% ആയി ഉയര്‍ത്തിയതോടെയാണു കള്ളക്കടത്തു വര്‍ധിച്ചത്.
സര്‍ക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തേക്ക് 800 ടണ്‍ സ്വര്‍ണമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. എന്നാല്‍ ഓരോ വര്‍ഷവും 1000 ടണ്‍ സ്വര്‍ണമെങ്കിലും വിപണിയിലെത്തുന്നു.സ്വര്‍ണത്തിന്റെ രാജ്യാന്തര കള്ളക്കടത്തിനെക്കുറിച്ച് കാനഡ ആസ്ഥാനമായ ഇംപാക്‌ട് എന്ന സംഘടന നടത്തിയ പഠനത്തില്‍ ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിട ങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തു സ്വര്‍ണം കൂടുതലും വരുന്നതായി കണ്ടെത്തിയത്. ഇവ വരുന്ന താകട്ടെ ഗള്‍ഫ് നാടുകള്‍ വഴിയും മ്യാന്‍മര്‍, കസഖ്സ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയുമാണെന്നാണ് കണ്ടെത്തല്‍