2019-2020 വർഷത്തെ റാങ്ക് ജേതാക്കളെ സി.പി. സി.ആർ.ഐ ഡയറക്ടർ അനുമോദിച്ചു

49

കാസര്‍കോട് : ചൗക്കി ഗ്രാമീണ കലാ-സാംസ്ക്കാരിക കേന്ദ്രം നെഹ്റു യുവകേന്ദ്രയുടെയും സംസ്ഥാന യുവജന ബോർഡിന്റെയും സഹകരണത്തോടെ മൊഗ്രാൽ പുത്തുർ പഞ്ചായത്തിലെ 2019-2020 വർഷത്തെ റാങ്ക് ജേതാക്കൾ,പി.ച്ച് .ഡി ജേതാവ് ,+2 ,SSLC ,NMMS ,സ്കോളർഷിപ്പ് ജേതാവ് എന്നിവരെ സി.പി.സി .ആർ.ഐ ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് കൂടിയ അനുമോദന യോഗത്തിൽ വെച്ച് സി.പി. സി.ആർ.ഐ ഡയറക്ടർ ഡോക്ടർ.അനിത കരുൺ പൊന്നാടയും momonto യും നൽകി അനുമോദിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായിരുന്ന പി ബിജു അനുസ്മരണയോഗം പ്രൊഫസർ എം സി രാജു ഉദ്ഘാടനം ചെയ്തു സംസാരിച്ചു (കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ)NMMS SCHOLARSHIP ,NISHA P, എസ്എസ്എൽസി ജേതാക്കളായ പല്ലവി കെ , ഫാത്തിമത്ത് റുബീന,സ്മിതാ എം എസ് , റാഷിദ എൻ, ഫാത്തിമത്ത് മസ്കൂറ, ഫാത്തിമത്ത് റിസ്വാന, നഫീസത്ത് അഫ്രീന , പ്ലസ് ടു ജേതാക്കളായ ഫൈസാ ബീഗം, അക്വില, ഫാത്തിമ ഐഫാ എം , സെൻട്രൽ യൂണിവേഴ്സിറ്റി യിൽ നിന്നും എം എസ് സി മാത്തമാറ്റിക്സിൽ ഫസ്റ്റ് റാങ്ക് നേടിയ Ashwini K.B, കേന്ദ്ര സർവകലാശാല യിൽ നിന്നും എം എ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറ ബി.എ,2020 ൽ ,എം.ഡിഎസ് എക്സാമിനേഷനിൽ യനപോയ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോക്ടർ ഫാത്തിമ ഫർഹാന,കേന്ദ്ര സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കിയ ഡോക്ടർ റുഖിയ മുഹമ്മദ് കുഞ്ഞി, എന്നിവരെയാണ് അനുമോദിച്ചത്.

,ചടങ്ങിൽ സി.പി.സി.ആർ ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോക്ടർ തമ്പാൻ, നാഷണൽ യൂത്ത് വളണ്ടിയർ ശ്രീ.മുഹമ്മദ് ഷഹദ് ,പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ശ്രീ.എം.എ.നജീബ് ,സാംസ്ക്കാരിക കേന്ദ്രം രക്ഷാധികാരി ശ്രീ.കെ.കുഞ്ഞിരാമൻ ,ശ്രീ .മുഹമ്മദ് റഫീഖ് കുന്നിൽ ,ശ്രീ, അഹമ്മദ് ചൗക്കി ,ശ്രീ.അഷ്റ് മാളിക ഖജാൻജി മുഹമ്മദ് റിയാസ് ,അരുൺ ബാബുരാജ് കെ ,ശിവാനന്ദ് ,മനീഷ് പങ്കെടുത്തു പ്രസിഡൻ്റ് ദിനേശ് ചന്ദ്ര അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി ബാബു രാജൻ.കെ.എൻ.സ്വാഗതവും ,മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു

NO COMMENTS