കൊച്ചി : സംസ്ഥാനത്തെ റേഷന്‍ കടകളില്‍ 13 കോടിയുടെ അഴിമതി വിജിലന്‍സ് കണ്ടെത്തി. വെള്ള അരി ജയ അരിയെന്ന ലേബലില്‍ പൊതുവിപണിയിലെത്തിച്ച് 20 കോടി രൂപയുടെ വെട്ടിപ്പാണു നടക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. കാര്‍ഡ് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് മാറ്റി വയ്ക്കുന്ന അരിയാണ് റേഷന്‍ കടകളില്‍നിന്നു കടത്തുന്നത്. കടകളിലേക്ക് കാര്‍ഡ് ഉടമകളെ അടുപ്പിക്കാത്ത മനോഭാവമാണ് റേഷന്‍ കടയുടമകളുടേതെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. കരിഞ്ചന്തയില്‍ അരി എത്തിക്കുന്നതിന് മൊത്തവില്‍പ്പനശാലകള്‍ കേന്ദ്രീകരിച്ച് വലിയ മാഫിയതന്നെയുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.