ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

286

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സിബിഐ ഡയറക്ടറുമായി ജിതേന്ദ്ര സിംഗ് ഇക്കാര്യം ഇന്ന് തന്നെ ചര്‍ച്ച ചെയ്യും.
സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെസി വേണുഗോപാലും ശശി തരൂരും അറിയിച്ചു. ഇരുവരും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗുമായി കൂടിക്കാഴ്ച നടത്തി. സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 766ാം ദിവസത്തിലാണ്.

NO COMMENTS