ന്യൂഡല്‍ഹി: പാക്കിസ്ഥാന് ജയിലില്‍ നിന്നും മോചിപ്പിച്ച 147 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വാഗ അതിര്‍ത്തിയിലെത്തി. ഇവരെ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പാക് അധികൃതര്‍ കറാച്ചി ജയിലില്‍ പാര്‍പ്പിച്ചിരുന്നവരെയാണ് മോചിപ്പിച്ചത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദപ്രകടനമെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതെന്ന് പാക് അധികൃതര്‍ വ്യക്തമാക്കി.