തിരുവനന്തപുരം : ചാല മുസ്ലീം പള്ളി ഇമാം അബ്ദുൾ ഷുക്കൂർ മൗലവിയുടെ നേതൃത്വത്തിൽ മൂവായിരത്തോളം വരുന്ന ഓഖി ദുരന്തത്തിനിരയായവർക്ക് അരിയും ക്വിറ്റും വിതരണം ചെയ്തു. പൂന്തുറ, അടിമലത്തുറ, പൊഴിയൂർ തുടങ്ങിയ ക്രിസ്ത്യൻ പള്ളികളിലെ പുരോഹിതരുടെ സഹായത്തോടെയാണ് ക്വിറ്റുകൾ വിതരണം ചെയ്തതെന്നും അവരുടെ ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നതെന്നും , അവർക്കും കുടുംബങ്ങൾക്കും വേണ്ടി, ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിൽ പ്രത്യേകമായി അല്ലാഹുവിനോട് പ്രാർഥിക്കുകയും അന്നത്തെ പള്ളി ഫണ്ടിലക്കുള്ള കളക്ഷൻ മുഴുവനും ഓഖി ദുരന്തത്തിനിരയായവർക്കായി നീക്കി വെക്കുകയും അത് അവിടെ ഏൽപ്പിക്കുവാൻ സാധിച്ചെന്നും ചാലയിൽ കച്ചവടം നടത്തിപോരുന്ന
ആമിന മാർക്കറ്റിംഗ് ഉടമ അസീം, റഹ്മാനിയ കേത്തൽ ചിക്കൻ ഉടമ, ഉരുളക്കിഴങ്ങ് കച്ചവടം നടത്തുന്ന ഹുസൈൻ സാഹിബ്, അഡ്വ: നൗഫൽ തുടങ്ങിയ നിരവധി ആളുകൾ അവരുടെ ജോലി തിരക്കെല്ലാം മാറ്റി വച്ച് ഒപ്പം തന്നെ ഉണ്ടായിരുന്നെന്നും അബ്ദുൽ ഷുക്കൂർ മൗലവി പറഞ്ഞു.