എ.കെ ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

289

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ രണ്ടു വര്‍ഷമായി എ.കെ ആന്റണിയുടെ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിംഗ് (35)ആണ് മരിച്ചത്. ഡല്‍ഹി കൃഷ്ണ മേനോന്‍ മാര്‍ഗിലെ ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS