കൊണ്ടോട്ടി: കൊണ്ടോട്ടിയിലെത്തിയാല്‍ വി.ടി. ബല്‍റാം എം.എല്‍.എയുടെ കാല് വെട്ടുമെന്ന് ഭീഷണി. മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 19ന് ബല്‍റാമിന് കൊണ്ടോട്ടിയില്‍ സ്വീകരണം നല്‍കുന്നുണ്ട്. ഇതിനെത്തിയാല് കാല് വെട്ടുമെന്നാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ‘കൊണ്ടോട്ടി കൊടിമരം സഖാക്കള്‍’ എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബല്‍റാം ജനിക്കുന്നതിന് മുന്‍പ് എ.കെ.ജി ജനിച്ചതിനാലാണ് ബല്‍റാമിന് ഖദര്‍ ധരിച്ച് നടക്കാന്‍ കഴിയുന്നത്. ബല്‍റാം കൊണ്ടോട്ടിയില്‍ വന്നാല്‍ തടയുമെന്നും അതിനെതിരെ കേസ് വന്നാല്‍ ഒരു കുഴപ്പവുമില്ലെന്നും വിഡിയോയില്‍ പറയുന്നുണ്ട്.