ന്യൂഡല്‍ഹി: നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ കൊലയില്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങി. വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജയരാജന് സമരപ്പന്തലിലെത്തി ശ്രീജീവിന്റെ സഹോദരന് ശ്രീജിത്തിന് കൈമാറും. സിബിഐ അന്വേഷണം ആരംഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു.