മോ​ഷ്ടാ​വെ​ന്ന്‍ സം​ശ​യി​ച്ച്‌ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു

231

പാ​ല​ക്കാ​ട് : മോ​ഷ്ടാ​വെ​ന്ന്‍ സം​ശ​യി​ച്ച്‌ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ​ ഇ​യാ​ള്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു. അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27 ) ആണ് മരിച്ചത്. തനിക്ക് ഛര്‍ദിക്കാന്‍ വരുന്നുവെന്ന് പോലീസുകാരോട് പറഞ്ഞ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. അഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങള്‍ക്ക് കൈമാറുന്നതിന് മുമ്പ് നാട്ടുകാര്‍ മര്‍ദ്ദിച്ചതായി തെളിഞ്ഞാല്‍ നരഹത്യയ്ക്ക് കേസെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS