കൊച്ചിയില്‍ തെരുവുനായ ആക്രമണം ; രണ്ടുപേര്‍ക്ക് കടിയേറ്റു

244

കൊച്ചി: കൊച്ചിയില്‍ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ഫോര്‍ട്ട് വൈപ്പിന്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ കര്‍ത്തേടം കളത്തില്‍ വീട്ടില്‍ സാബു തോമസിനെയും മുളവുകാട് ടവര്‍ ലൈനിനു സമീപം ഗൗതം എന്ന വിദ്യാര്‍ഥിയേയുമാണ് തെരുവു നായ കടിച്ചത്. കണങ്കാലിന് മുകളിലായാണ് സാബുവിനു കടിയേറ്റത്. നിലക്കാത്ത രക്തപ്രവാഹം കണ്ടതോടെ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ഗൗതം എന്ന വിദ്യാര്‍ഥിക്ക് കടിയേറ്റത്. ടവര്‍ ലൈനിനടുത്തെത്തിയപ്പോള്‍ കൂട്ടമായി എത്തി തെരുവുനായകള്‍ ആക്രമിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ വിദ്യാര്‍ഥിയെ ഉടന്‍ ജനറലാശുപത്രിയിലെത്തിച്ചു.

NO COMMENTS