കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഒത്തുതീര്‍പ്പിന് സഭാ നേതൃത്വം. ഭൂമി ഇടപാടില്‍ സഭയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. നാളെ ചേരുന്ന വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കെസിബിസി മധ്യസ്ഥ ചര്‍ച്ചയിലാണ് കര്‍ദ്ദിനാള്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. വൈദിക സമിതി ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്ന് സെക്രട്ടറി ഫാ. തോമസ്. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ വൈദികരുടെ അടിയന്തര യോഗം ചേരും. അതേസമയം പണം നല്‍കിയാല്‍ പ്രശ്‌നം തീരില്ലെന്ന് വിശ്വാസികളുടെ സംഘടന പറഞ്ഞു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു സഭാവിശ്വാസി ഹര്‍ജി നല്‍കിയിരുന്നു. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണം. ക്രൈസ്തവരായ ജഡ്ജിമാര്‍ ഹര്‍ജി പരിഗണിക്കരുതെന്നുമാണ് ആവശ്യം.