മലയാളിയായ ഗുണ്ടാ നേതാവ് ബിനു പാപ്പച്ചന്‍ തമിഴ്നാട് പോലീസിനു മുന്നില്‍ കീഴടങ്ങി

314

ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനു പാപ്പച്ചന്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. തമിഴ്നാട് പോലീസിന് മുന്നിലാണ് ബിനു കീഴടങ്ങിയത്. ബിനുവിന്റെ ജന്മദിന ആഘോഷത്തിനിടെ പോലീസ് നടത്തിയ റെയ്ഡില്‍ 75 ഗുണ്ടകള്‍ പിടിയിലായിരുന്നു. ബിനുവിന്റെ ജന്മദിനാഘോഷത്തിനിടെ വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം റെയ്ഡില്‍ പോലീസിന് ലഭിച്ചിരുന്നു. പോലീസിനെ വെട്ടിച്ചു കടന്ന ബിനു ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളില്‍ വാഹനത്തില്‍ കറങ്ങിയ ശേഷമാണ് പോലീസില്‍ കീഴടങ്ങിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് കുടുംബ വേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

NO COMMENTS