ഷിക്കാഗോ: അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഗുജറാത്തിലെ നാദിയാദ് സ്വദേശിയായ അര്‍ഷദ് വഹോറ എന്ന വിദ്യാര്‍ഥിയാണ് ഇല്ലിനോയിസില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ മോഷ്ടാക്കള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അര്ഷദിനൊപ്പമുണ്ടായിരുന്ന ബന്ധുവിനും വെടിയേറ്റിട്ടുണ്ട്. ഇയാള്‍ ഓക്ലോണിലെ ക്രൈസ്റ്റ് മെഡിക്കല്‍ സെന്റില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 12,000 ഡോളര്‍ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്ബിലെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് അന്വേണം നടത്തി വരികയാണ്.