ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ത്ര പ്രഥാന്‍. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം സംസാരിച്ചത്. ഇതോടെ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതയും ഏറി. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒമ്ബത് തവണയാണ് എണ്ണയുടെ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 15.33 രൂപയും, പെട്രോളിന് 19.48 രൂപയുമാണ് എക്സൈസ് ഡ്യൂട്ടിയായി ഇപ്പോള്‍ കേന്ദ്രം ചുമത്തുന്നത്. യു.പി.എ ഭരണകാലത്ത് ഇത് അഞ്ച് രൂപ പത്ത് പൈസ ഡീസലിനും, പെട്രോളിന് 11 രൂപയുമായിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ തോതില്‍ വര്‍ധിച്ചത്.