കത്വ പീഡനം ; താനും കൊല്ലപ്പെട്ടേക്കാമെന്ന് കേസിലെ അഭിഭാഷക ദീപിക സിംഗ്

270

ശ്രീനഗര്‍: രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ത്തിയ കത്വ പീഡന കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെ താനും ഇതേപോലെ ബലാല്‍സംഗത്തിന് ഇരായാവുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് കൊല്ലപ്പെട്ട എട്ടു വയസുകാരിയുട കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷക ദീപിക സിംഗ് റാജാവത്ത്. ഈ കേസ് ഏറ്റെടുത്തതിനാല്‍ ഇനി ഒരുപക്ഷെ കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല. അവര്‍ എന്നെ ഒറ്റപ്പെടുത്തി. ഈ സാഹചര്യത്തെ എങ്ങിനെ അതിജീവിക്കണമെന്ന് തനിക്കറിയില്ലെന്നും ദീപിക ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ഞാന്‍ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്കറിയില്ല. ഞാന്‍ ലൈംഗീകപീഡനത്തിനിരയായേക്കാം, മാനഭംഗത്തിനിരയായേക്കാം, ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം. നിനക്ക് മാപ്പില്ലെന്ന, നിന്നോട് ഞങ്ങള്‍ ക്ഷമിക്കില്ലെന്ന ഭീഷണികളാണ് എവിടേയും. ഞാന്‍ അപകടത്തിലാണെന്ന് സുപ്രീം കോടതിയെ ഞാനറിയിക്കും- ദീപിക പറയുന്നു.

NO COMMENTS