തിരുവനന്തപുരം : വിദേശ വനിതാ ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. പോസ്റ്റുമോര്‍ട്ടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, ഡിസിപി ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകമെന്ന പോലീസ് നിഗമനത്തെ കൂടുതല്‍ ശക്തിപ്പെടിത്തുന്നു.