ബ്രിട്ടനില്‍ വന്‍ സ്ഫോടനം ; നിരവധി പേര്‍ക്ക് പരുക്ക്

333

ലണ്ടന്‍: ബ്രിട്ടനിലെ ലസ്റ്ററില്‍ വന്‍ സ്ഫോടനം. ലസ്റ്ററില്‍ ഹിങ്ക്ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് അഗ്നിശമനസേനാ വിഭാഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
സ്ഫോടനം നടന്ന ഹിങ്ക്ലി റോഡും സമീപത്തെ മറ്റ് റോഡുകളും പോലീസ് അടച്ചു. എന്നാല്‍ ഭീകരാക്രമണമാണ് നടന്നതെന്ന് പറയാനാകില്ലെന്നും അഗ്നിശമനസേനാ വിഭാഗവുമായി ചേര്‍ന്ന് സംയുക്ത അന്വേഷണം നടത്തിയ ശേഷമേ പ്രാഥമിക നിഗമനങ്ങളിലെങ്കിലും എത്താന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS