മഴക്കെടുതിയിൽ 24 മരണം ; സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു

62

ഹൈദരബാദ് : മഴക്കെടുതിയിൽ 24 പേർ മരിച്ചു. തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴ തുടരുന്നു. ഹൈദരബാദിൽ സ്കൂളുകൾ ക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. കൃഷ്ണ – കാവേരി നദികൾ കരകവിഞ്ഞ്  പലയിടങ്ങളിലും വെള്ളക്കെട്ട്  രൂക്ഷ മാണ്. നദീ തീരങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു. തെലങ്കാനയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തി നടിയിലായി.

ഗ്രാമങ്ങൾ തമ്മിലുള്ള റോഡ് മാർ​ഗം തടസപ്പെട്ടു. ജീവഹാനിയും സ്വത്തുക്കളും നഷ്‌ടപ്പെടുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. ആന്ധ്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും ഇന്നലെ മാത്രം എട്ട് പേർ മരിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന കളും പൊലീസും ചേർന്ന് 80 ഓളം ആളുകളെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിൽ ദുരിത ബാധിതർക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അടുത്ത് മൂന്ന് ദിവസ ങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശ ങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY