കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് വിളിച്ച് പരാതി അറിയിക്കാം.24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ 04994 256 950. പരാതിക്കാര്‍ക്ക് മലയാളത്തിലും ഹിന്ദിയും മറുപടി ലഭിക്കും.പരാതിക്കാരുടെ ആവശ്യം ഭക്ഷണമാണെങ്കില്‍, ബന്ധപ്പെട്ട വാര്‍ഡ് തല ജാഗ്രതസമിതി അധ്യക്ഷനെ വിളിച്ച് സമൂഹ അടുക്കളയിലൂടെ തൊഴില്‍ വകുപ്പ് ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കും.
ബന്ധപ്പെട്ട കരാറുകാരന്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ശമ്പളവും നിഷേധിക്കുകയാണെങ്കില്‍, കരാറുകാരുമായി സംസാരിച്ച് തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ശമ്പളവും ഉറപ്പുവരുത്തും. നിലവില്‍ 94 പരാതികള്‍ ലഭിച്ചെന്നും ഇവയെല്ലാം കൃത്യമായി പരിഹരിച്ചിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍ അറിയിച്ചു.