തിരുവനന്തപുരം : എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ഇന്ന് (ബുധനാഴ്ച) പ്രസിദ്ധീകരിക്കും. വൈകീട്ട് നാലിന് പി.ആര്.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചേര്‍ന്ന് റാങ്കുകള്‍ പ്രഖ്യാപിക്കും. പ്രവേശന പരീക്ഷ കമീഷണര്‍ നടത്തിയ പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ ലഭിച്ച മാര്‍ക്കും തുല്യമായി പരിഗണിച്ചാണ് എന്‍ജിനീയറിങ് റാങ്ക് പട്ടിക തയാറാക്കിയത്. www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാകും. നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കല്‍/ ഡെന്റല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക തയാറാക്കിയത്.