ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് നാളെ പരിഹാരമാകുമെന്ന് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍. പരിചയ സമ്പത്തുള്ളവരാണ് ജഡ്ജിമാര്‍ അതിനാല്‍ വാര്‍ത്ത സമ്മേളനം സ്വാഭാവികമായും ഒഴിവാക്കേണ്ടതായിരുന്നു. .എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് നിയമസഹമന്ത്രി പി.പി ചൗധരി പറഞ്ഞു. പ്രശ്‌നം സുപ്രീംകോടതി തന്നെ പരിഹരിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ചിഫ് ജസ്റ്റിസിന്റെ നടപടികളോട് വിയോജിച്ച് ജസ്റ്റിസ് ജെ.ചേലമേശ്വറിന്റെ നേതൃത്വത്തില്‍ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി വിട്ടിറങ്ങി മാധ്യമങ്ങളെ കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല ഏല്‍പ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കോടതിക്ക് പുറത്തേക്ക് വ്യാപിച്ചത് നയിച്ചത്.