തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. ഡാമിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തോരാതെ പെയ്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ കാരണം.