മതാചാരങ്ങളില്‍ കോടതി ഇടപെടുന്നത് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

209

ചെന്നൈ : മതാചാരങ്ങളില്‍ കോടതി ഇടപെടുന്നത് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ സ്ഥാനമേല്‍ക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് വി. പാര്‍ത്ഥിപന്‍,​ ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി എന്നിവരടങ്ങുന്ന ബെഞ്ചാണ് യമുനാചാര്യര്‍ക്കെതിരായ കേസ് പരിഗണിച്ചത്.
മഠത്തിലെ അനുയായി കൂടിയായ എസ്. വെങ്കട്ട വരദനാണ് യമുനാചാര്യരുടെ സ്ഥാനാരോഹണത്തിനെതിരെ കോടതിയെ സമീപിച്ചത്.

NO COMMENTS