ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. മഹാദേവര്‍ ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ചാണ് ആലപ്പുഴ ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി നല്‍കിയിട്ടുള്ളത്