ദില്ലി: റോട്ടോമാക് കമ്പനി ഉടമയും വ്യവസായിയുമായ വിക്രം കോത്താരിയും മകനും അറസ്റ്റില്‍. 3700 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലാണ് വിക്രം കോത്താരിയും മകന്‍ രാഹുല്‍ കോത്താരിയും അറസ്റ്റിലായിട്ടുള്ളത്. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്ക് വിക്രം കോത്താരി 3,695 രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇവയ്ക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളും കോത്താരിയുടെ സാമ്ബത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ട്. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 3,600 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോത്താരിയ്ക്കെതിരെയുള്ള കേസ്. ബാങ്കുകളുടെ പരാതിയില്‍ കേസെടുത്ത സിബിഐ ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.