പാലക്കാട്: നെഹ്റുഗ്രൂപ്പിന്‍റെ ഒറ്റപ്പാലം ലക്കിടി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് റൂമില്‍ വെച്ചു എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒരു മാസത്തോളമായി സസ്പെന്‍ഷനില്‍ ആയിരുന്ന ഫസ്റ്റ് സെമസ്റ്റര്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥി അര്‍ഷാദ് തിരികെ ക്ലാസില്‍ എത്തിയപ്പോള്‍ ക്ലാസ് എടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. അര്‍ഷാദിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.