പ്ലസ്ടു ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പരാതി ; പരീക്ഷ വീണ്ടും നടത്തുമെന്ന് സൂചന

274

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥികളുടെ ഫിസിക്സ് ചോദ്യപേപ്പര്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ചെന്ന പരാതി. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വ്യക്തമായാല്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് ഹയര്‍ സെകന്‍ഡറി ഡയറക്ടര്‍ കെ സുധീര്‍ ബാബു അറിയിച്ചു. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചോര്‍ന്നതായി വ്യക്തമായാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ച്‌ വെള്ളിയാഴ്ച തീരുമാനം എടുക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.സുധീര്‍ ബാബു അറിയിച്ചു. ബുധനാഴ്ചയാണ് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ ഫിസിക്സ് പരീക്ഷ നടന്നത്. തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ക്കു വാട്സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ചോദ്യപേപ്പര്‍ വാട്സ്‌ആപ്പ് വഴി പ്രചരിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ ഇമ്ബിച്ചിക്കോയയ്ക്കു തുടര്‍നടപടിക്കായി അയച്ചു കൊടുത്തു. ചോദ്യങ്ങള്‍ കൈകൊണ്ടു പകര്‍ത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്സാപ് വഴി പ്രചരിച്ചത്.

NO COMMENTS