ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ പിഡിപി എംഎല്‍എയുടെ വീടിന് നേരെ ബോബേറ്. എംഎല്‍എ മുഹമ്മദ് യൂസഫ് ഭട്ടിന്റെ വീടിനു നേര്‍ക്കാണ് അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എംഎല്‍എയുടെ അയല്ക്കാരന്റെ വീട്ടില്‍നിന്നാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ഭട്ടും കുടുംബാംഗങ്ങളും സംഭവം നടക്കുമ്ബോള്‍ വീട്ടിലുണ്ടായിരുന്നില്ല. സുരക്ഷാ ഗാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.