ജോദ്പൂര്‍: രാജസ്ഥാനിലെ പാലി ഗ്രാമത്തില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം. സംഭവത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം പൊട്ടിപുറപ്പെട്ട പാലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതായും പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ പ്രധാന മാര്‍ക്കറ്റായ ജയ്ത്തരണില്‍ എത്തിയപ്പോള്‍ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാവുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും കടകളും അക്രമികള്‍ തീവച്ച് നശിപ്പിക്കുകയുമായിരുന്നു. പൊലീസെത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ അറസ്റ്റു ചെയ്തു. ഐ.ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.