ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; സിഐ ക്രിസ്പിന്‍ സാമിനെ കോടതിയില്‍ ഹാജരാക്കും

279

വരാപ്പുഴ : ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ മുന്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച്‌ ഇന്നലെ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണു ക്രിസ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ അഞ്ചാം പ്രതിയാണു ക്രിസ്പിന്‍. അന്യായമായി തടങ്കലില്‍ വയ്ക്കുക, കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലെ തിരിമറി എന്നീ കുറ്റങ്ങളാണ് ക്രിസ്പിന്‍ സാമിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ സി.ഐ മര്‍ദ്ദിച്ചിരുന്നില്ല.

NO COMMENTS