തിരുവനന്തപുരം : രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് (എം)ന് വിട്ടു നല്കാന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സീറ്റ് വിട്ടു നല്‍കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദം തേടും. ഒറ്റത്തവണ ഇളവ് നല്കാന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. മുസ്ലീം ലീഗ് കര്‍ശന നിലപാട് എടുത്തതോടെയാണ് കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്കാന് തയാറായത്.