വി. മുരളീധരനും രാജീവ് ചന്ദ്രശേഖരനും എം പി മാരായി സത്യപ്രതിജ്ഞ ചെയ്തു

257

ന്യൂഡല്‍ഹി : രാജ്യസഭാ എം പി മാരായി വി മുരളീധരനും രാജീവ് ചന്ദ്ര ശേഖരനും സത്യ പ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ടപതിയുമായ വെങ്കയ്യ നായിഡുവിന്റെ മുന്നില്‍ ആണ് സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്.
മഹാരാഷ്ട്രയില്‍ നിന്നാണ് വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് രാജീവ് ചന്ദ്ര ശേഖര്‍ സത്യ പ്രതിജ്ഞ പൂര്‍ത്തിയാക്കി എം പി ആയി സ്ഥാനമേറ്റു.

NO COMMENTS