തിരുവനന്തപുരം : നഴ്‌സുമാരുടെ മിനിമം വേതനം കൂട്ടി വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിജ്ഞാപനം തടയണമെന്ന മാനേജുമെന്‍റുകളുടെ ഹര്‍ജി തള്ളിയാണ് അനുമതി നല്‍കിയിരിക്കുന്നത്. അന്തിമ വിജ്ഞാപനം ഇറങ്ങിയശേഷം വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശമുണ്ട്.