കണ്ണൂര്‍ : വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കണ്ണൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പറാണ് വഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ പരീക്ഷാ നടത്തിപ്പുകാരായ ജീവനക്കാര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഉത്തരപേപ്പര്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്കു ഫീസില്ലാതെ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്നും സര്‍വകലാശാല അറിയിച്ചു.