ആലപ്പുഴ : ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്‍പില്‍ ദേശീയപാത ഉപരോധിച്ച നഴ്സുമാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ നാല് നഴ്സുമാരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയുടെ നിരാഹാരസമരവും നഴ്സുമാര്‍ ആറു മാസത്തോളമായി നടത്തുന്ന സമരവും ഒത്തു തീര്‍പ്പാക്കാന്‍ ഉടന്‍ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ടാണ് ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്‍പില്‍ നഴ്സുമാര്‍ ദേശീയപാത ഉപരോധിച്ചത്. സമരക്കാരെ നീക്കം ചെയ്യാന്‍ നടത്തിയ പൊലീസ് ലാത്തിചാര്‍ജ്ജില്‍ 5 നഴ്സുമാര്‍ക്ക് പരിക്കേറ്റു. ജാസ്മിന്‍ ഷ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കുമെന്ന് യു.എന്‍.എ വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു.