ലക്നൗ: ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. അസംഗഡിലുള്ള അംബേദ്കറുടെ പ്രതിമയുടെ തല തകര്‍ത്ത നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാം തവണയാണ് ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമയ്ക്കുനേരെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രതിമകള്‍ക്കു നേരെ ആക്രമണം ശക്തമാവുകയാണ്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തര്‍ തകര്‍ത്തിരുന്നു. പിന്നീട് തമിഴ്നാട്ടില്‍ ഇ.വി. രാമസ്വാമിയുടേയും കൊല്‍ക്കത്തയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടേയും പ്രതിമകള്‍ തകര്‍ത്തിരുന്നു.