വ്യാജഹര്‍ത്താല്‍ ; താനൂരില്‍ ഒരാഴ്ച്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

284

മലപ്പുറം : വ്യാജഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തില്‍ രാവിലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്തു. പൊലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ.

NO COMMENTS